പുന്നപ്ര വയലാർ വാർഷിക വാരാചരണം; സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ, ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, പുത്തനേത്ത് ദിനേശൻ, എംഎൽഎമാരായ പിപി ചിത്തരജ്ജൻ, എച് സലാം തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് വയലാറിൽ ആണ് വാരാചരണത്തിന് സമാപനം.

