KOYILANDY DIARY.COM

The Perfect News Portal

പി. കെ. അശോകന്റെ സ്മരണാര്‍ത്ഥം ചിത്രരചനാ മത്സരം സംഘടിപ്പിച്ച് പുളിയഞ്ചേരി കെ. ടി. ശ്രീധരന്‍ സ്മാരക വായനശാല

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനകീയ ചിത്രകാരനായിരുന്ന പി. കെ. അശോകന്റെ സ്മരണാര്‍ത്ഥം പുളിയഞ്ചേരി കെ. ടി. ശ്രീധരന്‍ സ്മാരക വായനശാല അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരം പ്രസിദ്ധ ചിത്രകാരനും സാഹിത്യകാരനുമായ ഡോ: സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. വി. രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
കൗണ്‍സിലര്‍മാരായ പി. എം. ബിജു, സി. കെ. ജയദേവന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. വേണു മാസ്റ്റര്‍, സാഹിത്യകാരനും ചിത്രകാരനുമായ ഡോ. ലാല്‍ രഞ്ജിത്. നൂലലങ്കാര കലാകാരന്‍ ബാബു കൊളപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിബിന്‍ദാസ്, സെനിത്ത് രാജ്, രതീഷ്, ടി. രോഹിന്‍രാജ്, അക്ഷയ് എന്നിവര്‍ നേതൃത്വം നല്‍കി.
2025 നവംബര്‍ നാലിനാണ് പൊയില്‍ക്കാവില്‍ വാഹനാപകടത്തില്‍ പി. കെ. അശോകന്‍ മരണപ്പെടുന്നത്. കൊയിലാണ്ടി മാരാമുറ്റം തെരുവിലെ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചത് പി. കെ. അശോകനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരനായിരുന്നു. പുളിയഞ്ചേരി സ്വദേശിയാണ്. സ്വാഗത സംഘം ചെയര്‍മാന്‍ വി. ബാലകൃഷ്ണന്‍ സ്വാഗതവും കെ. ടി. സിനേഷ് നന്ദിയും പറഞ്ഞു. 
Share news