KOYILANDY DIARY.COM

The Perfect News Portal

ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണയ്ക്കണം: കെഎം അഭിജിത്ത്

കൊയിലാണ്ടി: സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണയ്ക്കണമെന്ന കെഎം അഭിജിത്ത്, ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുക്കപ്പെട്ട ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബുധനാഴ്ച പണിമുടക്ക് നടക്കുകയാണ്. SETO കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നടത്തിയ പണിമുടക്ക് വിളംബര ജാഥയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷനിൽ നടന്നു.
.
.
കെഎപി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.  കേരള എൻ. ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. എസ് ഉമാശങ്കർ, കെ.ജി.ഒ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവ്വത്തിങ്കൽ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പ്രദീപൻ, കെ.എൽ.ജി.എസ്.എ സംസ്ഥാന കമ്മിറ്റി മെമ്പർ മജീദ് വി.കെ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത്, സെറ്റോ താലൂക്ക് ചെയർമാൻ വി. പ്രതീഷ്, കൺവീനർ മണി മാസ്റ്റർ, വി.പി രജീഷ് കുമാർ, ഷാജീവ് കുമാർ എം, ഷാജി മനേഷ് എം, പ്രദീപ് സായിവേൽ, രാമചന്ദ്രൻ കെ, ഷീബ എം, പങ്കജാഷൻ എം തുടങ്ങിയവർ സംസാരിച്ചു.
Share news