KOYILANDY DIARY.COM

The Perfect News Portal

പി ടി റഫീഖ് പുരസ്കാരം
സന്തോഷ്‌ കീഴാറ്റൂരിന് സമ്മാനിച്ചു

കോഴിക്കോട് നാടക – സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി ടി റഫീഖിന്റെ ഓർമയിൽ രൂപീകരിച്ച നിലാവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്‌കാരം നടൻ സന്തോഷ്‌ കീഴാറ്റൂരിന് സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നാടക- സിനിമാ മേഖലക്ക് നൽകിയ സംഭാവനയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. പോൾ കല്ലാനോട് ചെയർമാനായ പുരസ്കാര സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ടൗൺ ഹാളിൽ നടന്ന ‘ഓർമയിൽ റഫീഖ്’ പരിപാടിയിൽ 10,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സംവിധായകൻ കമൽ സമ്മാനിച്ചു. ഷാജി നെടൂളി അധ്യക്ഷനായി. നിശാന്ത് കൊടമന പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഡോ. എ കെ അബ്ദുൾ ഹക്കിം, കെ കെ മൊയ്തീൻ കോയ, എം എ ഷഹനാസ്, ബൈജു ലൈല രാജ്, ശിവദാസ് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു. അൻവർ കുനിമൽ സ്വാ​ഗതവും കെ അജിത്കുമാർ നന്ദിയും പറഞ്ഞു.

Share news