മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ

2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ‘ലോക ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി നടി കല്യാണി പ്രിയദർശൻ സ്വന്തമാക്കി.

മോഹൻലാൽ, രജനികാന്ത്, ജൂനിയർ എൻടിആർ, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ, അമീർ ഖാൻ, അജിത്ത് കുമാർ, വെങ്കിടേഷ്, അജയ് ദേവ്ഗൺ തുടങ്ങിയ വമ്പൻ താരങ്ങളുള്ള പട്ടികയിലാണ് കല്യാണി പ്രിയദർശനും ഇടംപിടിച്ചത്. ഈ വർഷം 200 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ചിത്രം വിക്കി കൗശൽ നായകനായ ‘ഛാവ’ ആയിരുന്നു. 13 ചിത്രങ്ങളിൽ ആറെണ്ണം ബോളിവുഡിൽ നിന്നുള്ളതാണ്.

