വഴി അടക്കുന്ന റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് എം.പിക്ക് നിവേദനം നൽകി

കൊയിലാണ്ടിയിൽ അശാസ്ത്രീയമായ നിർമ്മിച്ച റെയിൽവെ ഫൂട്ട് ഓവർ ബ്രിഡ്ജ് മാറ്റി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം.പിക്ക് നിവേദനം കൈമാറി. പഴയ മുത്താമ്പി റോഡിലെ റെയിൽവേ ഗേറ്റ് പൊളിച്ച് മാറ്റിയ സ്ഥലത്ത് റെയിൽവെ ഫൂട്ട് ഓവർ ബ്രഡ്ജ് മാറ്റി സ്ഥാപിക്കണമെന്ന് പ്രഭാത് റെസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ എംപി. ഷാഫി പറമ്പിലിന് നിൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
.

.
അസോസിയേഷ പ്രസിഡണ്ട് ടി.കെ.മോഹനൻ സിക്രട്ടറി സി.കെ. ജയദേവൻ, എം.എം ശ്രീധരൻ, കെ.വി. അശോകൻ, സഹദേവൻ പടിക്കുനി തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
