തൊഴിൽ ദിനം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം
കൊയിലാണ്ടി: കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം. തൊഴിൽദിനം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കർഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ കീഴരിയൂർ സെൻ്ററിൽ പ്രതിഷേധ പ്രകടനം നടത്തി.

മാലത്ത് സുരേഷ്, ജ്യോതിഷ് കെ എം, പി രാജലക്ഷ്മി, ഗിരീശൻ പി എം, റയീസ് കു ഴുമ്പിൽ എന്നിവർ നേതൃത്വം നൽകി .തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ സിപിഐഎം നമ്പ്രത്ത്കര ലോക്കൽ സെക്രട്ടറി എൻ എം സുനിൽ, എം സുരേഷ് ജ്യോതിഷ് എന്നിവർ സംസാരിച്ചു.

