KOYILANDY DIARY.COM

The Perfect News Portal

മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ കേന്ദ്രബഡ്ജറ്റിനെതിരെ പ്രതിഷേധിക്കുക. അഡ്വ. പി വസന്തം

കൊയിലാണ്ടി തികച്ചും മനുഷ്യത്വ വിരുദ്ധവും, സ്ത്രീവിരുദ്ധവും കർഷക തൊഴിലാളി വിരുദ്ധവുമാണ് കേന്ദ്ര ബഡ്ജറ്റെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി വസന്തം പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും, കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 
പുതിയ കേന്ദ്ര ബജറ്റ് കോർപ്പറേറ്റുകൾക്കും 8 കോടിയോളം വരുന്ന മദ്ധ്യവർഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും വികസനലക്ഷ്യമല്ല രാഷ്ട്രീയ ലക്ഷ്യമാണ് പുതിയ ബഡ്ജറ്റ് മുന്നോട്ടു വെക്കുന്നതെന്നും അവർ കുട്ടിച്ചേർത്തു. ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. വിജയഭാരതി ടീച്ചർ  അദ്ധ്യക്ഷം വഹിച്ചു.
കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പത്മിനി ചാത്തോത്ത്, ഷീല അജിത്, ആശ മധുപാൽ, ദിവ്യ ശെൽവരാജ്, റസിയ ഫൈസൽ, ദിപിഷ, കാർത്യായനി എന്നിവർ നേതൃത്വം നൽകി. കെ.എം ശോഭ സ്വാഗതം പറഞ്ഞു.
Share news