വഴിയടയ്ക്കുന്ന റെയിൽവെയുടെ നടപടിയിൽ പ്രതിഷേധം: പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം

കൊയിലാണ്ടി: വഴിയടയ്ക്കുന്ന റെയിൽവെയുടെ നടപടിയിൽ പ്രതിഷേധം: കൊയിലാണ്ടിയിൽ പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് പ്രഭാത് റെസിഡൻ്റ്സ് അസോസിയേഷൻ. റെയിൽവേ സുരക്ഷയുടെ ഭാഗമായി സ്റ്റേഷനോട് ചേർന്ന് ട്രാക്കിന് ഇരു വശത്തും ആളുകൾ പതിറ്റാണ്ടുകളായി സഞ്ചരിക്കുന്ന വഴികൾ ഇരുമ്പ് കാല് ഉപയോഗിച്ചു കെട്ടി അടക്കുന്നത് കാരണം നിരവധിപേരാണ് പ്രയാസപ്പെടുന്നത്. രോഗികൾ, വൃദ്ധന്മാർ, സ്തീകൾ, സ്കൂൾ കുട്ടികൾ തുടങ്ങി നിരവധി കാൽനട യാത്രക്കാർ ദിരിതമനുഭവിക്കുയാണ്.

റെയിലിന് കിഴക്ക് ഭാഗത്ത് നിന്ന് കൊയിലാണ്ടി ബസ്സ്റ്റാൻ്റ്, ആശുപത്രി. ടൗൺ, പന്തലായനി വില്ലേജ് ഓഫീസ്. താലൂക്ക് ഓഫീസ്, ഇലക്ട്രിക് സിറ്റി ഓഫീസ്, ഹൈസ്കൂൾ, ബാങ്കുകൾ, കോടതി എന്നി വിവിധ ഓഫീസുകളിൽ മറ്റും പോകാൻ ബപ്പൻ കാട്ടിലെ അണ്ടർപാസ് വഴിയോ, മേൽപ്പാലം വഴിയോ ഒരു കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ട അവസ്ഥയാണുളളത്.

എന്നാൽ റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പാലത്തിലേക്ക് കയറാനുള്ള ഫുട്ട് ഓവർ ബ്രിഡ്ജ് അശസ്ത്രീയതകാരണം ജനങ്ങൾക്ക് ഉപകരിക്കാൻ സാധിക്കുന്നുമില്ല. ഇത് പുനർനിർമ്മിക്കണമെന്നാണ് പ്രഭാത് റെസിഡൻറ്സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെടുന്നത്.

യോഗത്തിൽ പ്രസിഡണ്ട് ടി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സി.കെ. ജയദേവൻ, കെ.വി. അശോകൻ, എം.എo ശ്രീധരൻ, അമൂല്യൻ എം, പി.വി. പുഷ്പവല്ലി, അഡ്വ: വി.ടി. അബ്ദുറഹിമാൻ, സഹദേവൻ പിടിക്കുനി, എസ്. കെ. ശശി, സി.കെ. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.
