KOYILANDY DIARY.COM

The Perfect News Portal

പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ്; മന്ത്രി വി എൻ വാസവൻ

പത്തനംതിട്ടയിലെ പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ ആണെന്നും താൻ യോഗത്തിൽ പങ്കെടുത്തിരുന്നു. തിരികെ പോകും വരെ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

 

പത്മകുമാർ തന്നെ അക്കാര്യം തള്ളി പറഞ്ഞു. ഞാൻ തിരികെ പോരുമ്പോൾ ഹർഷകുമാർ സ്ഥലത്ത് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തമെന്നതിനെ ചൊല്ലിയാണ് ചർച്ചക്കിടെ അഭിപ്രായ ഭിന്നതയുണ്ടായത് എന്നും മന്ത്രി വ്യക്തമാക്കി.

Share news