പ്രമുഖ ഫുട്ബോൾ പ്ലയർ തൃശൂർ പൂങ്കുന്നത്ത് അനിൽ ചന്ദ്രൻ (69) നിര്യാതനായി

തൃശ്ശൂർ: മുംബൈ രാഷ്ട്രീയ കെമിക്കൽസ് ആൻ്റ് ഫെർട്ടിലിസേർസ് ഉദ്യോഗസ്ഥനും പ്രമുഖ ഫുട്ബോൾ പ്ലയറുമായിരുന്ന അനിൽ ചന്ദ്രൻ (69) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് വീട്ടുവളപ്പിൽ. ബീഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഫുട്ബോൾ ടീം അംഗമായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, യങ്ങ് ചാലൻജേർസ് ടീമുകളിലൂടെയാണ് ഫുട്ബോൾ രംഗത്ത് ചുവടുറപ്പിച്ചത്. CRPF -ൽ സബോർഡിനേറ്റ് ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ച് മുംബൈ RCF ലേക്ക് മാറുകയായിരുന്നു.
.

.
പരേതരായ കരുണാകരൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: പ്രമുഖ ബോൾ ബാമിന്റൻ കളിക്കാരിയായ ലത മേനോൻ, (മാനേജർ CCS Ltd, Bangalore). മക്കൾ: പദ്മ (Asst. Manager, GRAEBEL, ബാംഗ്ലൂർ. ശരത് (എഞ്ചിനീയർ, DUTCO TENANT, ദുബായ്). മരുമക്കൾ: മിഥുൻ (ദുബായ്), വന്ദന മേനോൻ (ദുബായ്). സഹോദരങ്ങൾ: രാജീവൻ (റിട്ട. എഞ്ചിനീയർ സ്റ്റീൽ കോംപ്ലക്സ്), ഉഷ ചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി മാനേജർ, ഓറിയൻ്റൽ ഇൻഷൂറൻസ് കമ്പനി, കോഴിക്കോട്), പരേതനായ രാജേന്ദ്രൻ (പ്രസാദ്).
