KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ പ്രമുഖ ഡോക്ടർ ശാരദാ ഹെൽത്ത് സെൻ്റർ ഉടമ ടി. ബാലൻ (86) അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആതുരശുശ്രുഷാ രംഗത്ത് പ്രമുഖനായിരുന്ന ശാരദാ ഹെൽത്ത് സെൻ്റർ ഉടമ രവികലയിൽ ക്യാപ്റ്റൻ ഡോ. ടി. ബാലൻ (86) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രാഥമിക മെഡിക്കൽ സൗകര്യങ്ങൾ  തീർത്തും കുറവായിരുന്ന ഒരു കാലഘട്ടത്തിൽ അശരണരായ രോഗികളുടെ അത്താണിയായിരുന്നു കൊയിലാണ്ടിയിലെ ശാരദ ഹെൽത്ത് സെൻ്റർ. അരനൂറ്റാണ്ടിലേറെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ജനകീയ ഡോക്ടറായിരുന്നു അദ്ദേഹം. ഐ.എം.എ. മുൻ പ്രസിഡണ്ടായും, റോട്ടറി ക്ലബ്ബ് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിരുന്നു.

ഭാര്യ: രതിദേവി. മക്കൾ: ഡോ. ബെയ്ജു ബാലൻ, (കുവൈത്ത്). ഭാവുര ബാലൻ, (ബൽജിയം). മരുമക്കൾ: ഡോ. ഷൈജി (കുവൈത്ത്) ഹരിദാസ് ചിറക്കൽ (സയൻറിസ്റ്റ് ബെൽജിയം). സംസ്കാരം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: നാരായണി, പരേതരായ, ദേവി, ശാരദ ടീച്ചർ.

Share news