KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ. കല്പറ്റ നാരായണന് നമിതം പുരസ്കാരം സമർപ്പിച്ചു

കൊയിലാണ്ടി: KSSPU പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം പുരസ്കാരം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊ. കല്പറ്റ നാരായണൻ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിൽ നിന്നും ഏറ്റു വാങ്ങി. പന്തലായനി ബ്ലോക്ക് KSSPU പ്രസിഡണ്ട് എൻ. കെ.കെ മാരാർ അധ്യക്ഷത വഹിച്ചു. KSSPU സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
.
.
CGN ചേമഞ്ചേരി, എ.പി. എസ് കിടാവ് എന്നിവരോടുള്ള ആദര സൂചകമായാണ് നമിതം പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മൺമറഞ്ഞ ഈ മഹാ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ട് സി. അപ്പുക്കുട്ടി മാസ്റ്റർ പ്രഭാഷണം നടത്തി. യു.കെ. രാഘവൻ, ടി. സുരേന്ദ്രൻ മാസ്റ്റർ, ഇ. ഗംഗാധരൻ മാസ്റ്റർ, ഒ. രാഘവൻ മാസ്റ്റർ, പി.ദാമോദരൻ മാസ്റ്റർ, ഭാസ്കരൻ ചേനോത്ത്  എന്നിവർ സംസാരിച്ചു.പ്രെഫ. കല്പറ്റ നാരായണൻ മറുമൊഴി രേഖപ്പെടുത്തി.
.
.
പി.ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്തിണക്കി സുനിൽ തിരുവങ്ങൂർ, രാജ്‌മോഹൻ, വി.രാജൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ പ്രഭാകരൻ ആറാഞ്ചേരി എന്നിവർ അവതരിപ്പിച്ച ഗാന സല്ലാപം, കഥക് നൃത്തം എന്നിവ അവതരിപ്പിക്കപ്പെട്ടു.
Share news