KOYILANDY DIARY.COM

The Perfect News Portal

ചൂട്ട് സിനിമയുടെ പ്രിവ്യൂ ഷോ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

പയ്യോളി: ഉടൻ റിലീസിനൊരുങ്ങുന്ന ചൂട്ട് സിനിമയുടെ പ്രിവ്യൂ ഷോ ജൂൺ 22, 29 തിയ്യതികളിൽ  മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തെയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രദർശനസമയം വൈകീട്ട് 4 നും 7.30 നും രണ്ടു പ്രദർശനങ്ങൾ. 40 വർഷത്തിലേറെയായി നാടക രംഗത്ത് പ്രശസ്തനായ ഡോ. കെ വി എ പ്രസാദ് തൻ്റെ ആദ്യ സിനിമയായ ചൂട്ടിൻ്റെ കഥയും തിരകഥയും സംവിധാനവും നിർവ്വഹിച്ച് പ്രതിഭ തെളിയിച്ചിരിക്കുകയാണ്.

പ്രണയത്തിനും തമാശകൾക്കും ഒപ്പം ഒരു യഥാർത്ഥ പൊതുപ്രവർത്തകൻ എങ്ങിനെയായിരിക്കണം എന്ന നല്ല സന്ദേശംകൂടി  ഈ സിനിമ നൽകുന്നു. സൂം സിനിമാസിൻ്റെ ബാനറിൽ ജനകീയമായ് നിർമ്മിച്ച സിനിമയിൽ മലയാള സിനിമയിലെ പ്രശസ്തരോടൊപ്പം പ്രാദേശിക കലാകാരൻമാർക്ക് അവസരം നൽകിയിട്ടുണ്ട്. നായകനും നായികയും പുതുമുഖമാണെങ്കിലും ഏറെ പ്രശംസനീയമായ അഭിനയമാണ് ഇരുവരും കാഴ്ചവെച്ചത്.

നിധിൻ തളികുളം ഛായാഗ്രഹണവും, എഡിറ്റിംഗ് ഹരി ജി നായരും, ചീഫ് അസോസിയേറ്റ് ലിധീഷ് ദേവസ്യ, നിശ്ചല ഛായാഗ്രഹണം സുരേന്ദ്രൻ പയ്യോളി, സമദ് അമ്മാസ് സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചത് സിത്താര കൃഷ്ണകുമാർ, അഫ്സൽ എന്നീ ഗായകരാണ്. ഗാനരചന എ കെ രഞ്ജിത്. ആർട് ഡയരക്ടർ പ്രദീപൻ ഫിനാൻസ് കൺട്രോളർ റീജ പ്രശാന്ത് മാഹി. യൂണിറ്റ്  ഡൈനാസ്റ്റി.

Advertisements
Share news