മെയ് 20ന്‍റെ ദേശീയ പണിമുടക്ക് വിജയത്തിന് പയ്യോളിയിൽ പടയൊരുക്കം

പയ്യോളി: മെയ് 20ന്‍റെ ദേശീയ പണിമുടക്ക് വിജയത്തിന് പയ്യോളിയിൽ പടയൊരുക്കം. മോഡി സർക്കാരിൻറെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 14 ദേശീയ ട്രേഡ് യൂണിയൻ കളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും, ബാങ്ക്, ഇൻഷുറൻസ് മേഖലയിലെയും, പൊതുമേഖലയിലെയും സംഘടനകൾ മെയ് 20ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയമാക്കാൻ പയ്യോളിയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ മുൻസിപ്പൽ കൺവെൻഷൻ തീരുമാനിച്ചു.

എ.ഐ.ടി.യു.സി നേതാവ് കെ ശശിധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ. പ്രേമൻ അധ്യക്ഷനായി. പി.വി മനോജൻ, ഇരിങ്ങൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.കെ. ഗണേശൻ സ്വാഗതവും, എൻ. ടി രാജൻ നന്ദിയും രേഖപ്പെടുത്തി. സമര വിജയത്തിന് മുന്നൊരുക്കങ്ങൾ നടത്താനും തീരുമാനിച്ചു.
