KOYILANDY DIARY.COM

The Perfect News Portal

കാളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; സർവ്വക്ഷി യോഗം വിളിച്ച് തഹസിൽദാർ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിനൊരുങ്ങി. ഒരുക്കങ്ങൾ വിലയിരുത്താൻ തഹസിൽദാർ താലൂക്ക് ഓഫീസിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു. തഹസിൽദാർ കെ.അലി അദ്ധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യു തഹസിൽദാർ ഷിബു, നഗരസഭ ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട്, സി.ഐ. മെൽവിൻ ജോസ്, എസ്.ഐ. ബിജേഷ്, വില്ലേജ് ഓഫിസർ സൂര്യപ്രഭ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, ടി. പ്രസൂൺ, വി.പി. ഇബ്രാഹിം കുട്ടി, കെ. ചിന്നൻ നായർ, നടേരി ഭാസ്ക്കരൻ, കെ.ടി. സിജേഷ്, എ.കെ. ശ്രീജിത്ത്, വി.വി. ഫക്രുദീൻ, കെ.എം. നജീബ്, ടി.കെ. രാധാകൃഷ്ണൻ, കെ.കെ.സുമേഷ്, ബാലകൃഷ്ണൻ അരിക്കുളം എന്നിവർ പ്രസംഗിച്ചു.
Share news