KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ 11-ാം വാർഷികം ‘പ്രേമാദരം’ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം ‘പ്രേമാദരം’ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യഭാഷണം നടത്തി. സംഗീത മേഖലയിൽ അമ്പതു വർഷം പിന്നിടുന്ന പാലക്കാട്  പ്രേം രാജിനേയും യുവ പ്രതിഭ കാവ്യ വത്സനേയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. ഗോപിനാഥ്, ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക, ബബിന, സുധ കാവുങ്കൽ ശ്രീജ സി പി ആലി, സോമൻ ചാലിൽ, ശ്രീനിവാസൻ കുറ്റിയിൽ, സി. അരവിന്ദൻ, വി വി ഗംഗാധരൻ, എ കെ രമേശൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ കാർത്തിക രചിച്ച് സുനിൽ തിരുവങ്ങൂർ ഈണം പകർന്ന അവതരണഗാനവും റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ലഘു നാടകവും വിവിധ കലാപരിപാടികളും അരങ്ങിലെത്തി.
Share news