പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഷെയർ സമാഹരണ യജ്ഞം സംഘടിപ്പിച്ചു
കോഴിക്കോട്: പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഷെയർ സമാഹരണ യജ്ഞം സംഘടിപ്പിച്ചു. പേരാമ്പ്ര, ബാലുശ്ശേരി, പയ്യോളി, കൊയിലാണ്ടി ഏരിയകളിലാണ് ഷെയർ സമാഹരണ യജ്ഞം സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സുരേന്ദ്രൻ മാങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പേരോത്ത് പ്രകാശൻ ആദ്യ ഷെയർ സമാഹരണം ജയൻ പൊന്നൂസ് കൽക്കിയിൽ നിന്ന് സ്വീകരിച്ചു. പീ ചാത്തു സിറാജ്, രമേശ് പയ്യോളി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗീതാകുമാരി വി പി നന്ദി പറഞ്ഞു.
