മലബാർ സൗഹൃദവേദി പുരസ്കാരം പ്രശാന്ത് ചില്ലക്ക്
കോഴിക്കോട്: മലബാർ സൗഹൃദവേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട് ഫിലിം മത്സരത്തിൽ മികച്ച സംവിധായകനായി വൈരി എന്ന ചിത്രത്തിലൂടെ പ്രശാന്ത് ചില്ല അർഹനായി. കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ഷാജൂൺ കാര്യാലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മൊമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഉൾപ്പെടുന്നതാണ് അവാർഡ്.
