KOYILANDY DIARY.COM

The Perfect News Portal

ക്ലാസിക് മിസ്റ്റർ കേരള സീനിയർ 55 കാറ്റഗറിയിൽ സിൽവർ മെഡൽ നേടിയ പ്രസാദ് സി.പിയെ ആദരിച്ചു

.
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗത്തിൽ മിസ്റ്റർ കാലിക്കറ്റ് ചാമ്പ്യൻ പട്ടവും, ക്ലാസിക് മിസ്റ്റർ കേരള സീനിയർ 55 കാറ്റഗറിയിൽ സിൽവർ മെഡലും നേടിയ പ്രസാദ് സി.പിയെ (SMART FIT GYM – കാട്ടിലപീടിക) കേളി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. കേളി മുനമ്പത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബൾക്കീസ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
ഷിബിൽ രാജ് താവണ്ടി സ്വാഗതം പറഞ്ഞു. കേളി മ്യൂസിക് ക്ലബ്ബ് സിക്രട്ടറി ഗഫൂർ  ചീനച്ചേരി, പത്മനാഭൻ (പപ്പേട്ടൻ), ആദി, മഷ്ഹൂദ് (മപ്പു), ഷംസു താവണ്ടി, ബാബു എന്നിവർ സംസാരിച്ചു. ശേഷം കേളി മ്യൂസിക് ക്ലബ്ബ് അംഗങ്ങളുടെ ഗാനവിരുന്ന് വേദിയിൽ അരങ്ങേറി. 
Share news