KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ നൽകിയ സാമ്പാറിൽ പ്രാണി

ചെന്നൈ: തിരുനൽവേലിയിൽ നിന്നും ചെന്നൈയിലേക്ക്‌ പോകുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തി. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറ്ററിങ്ങുകാർക്കെതിരെ നടപടിയെടുത്ത്‌ റെയിൽവേ. വന്ദേഭാരതിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരത്തിൽ ആശങ്ക പങ്കുവെച്ച്‌ നിരവധി യാത്രക്കാര്‍ രം​ഗത്തുവന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയതിനെ തുടർന്ന്‌ ഭക്ഷണവിതരണച്ചുമതലയുള്ള കമ്പനിക്ക്  50,000 രൂപ പിഴചുമത്തി.

Share news