പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ബുധനാഴ്ച പ്രാണപ്രതിഷ്ഠ നടക്കും

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ബുധനാഴ്ച പ്രാണപ്രതിഷ്ഠ നടക്കും. രാവിലെ 6.15 നുo 7-15നം ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പാടേരി നാരയണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ശിവക്ഷേത്രത്തിൽ കഴിഞ്ഞ 7 ദിവസമായി 14 തന്ത്രി വര്യന്മാരുടെ നേതൃത്വത്തിൽ നടന്നു വരുന്ന പൂജാദി കാര്യങ്ങൾക്ക് നിരവധി ഭക്തജനങ്ങൾ പങ്ക് കൊണ്ടു.
.

.
തുടർന്ന് അഘോരശിവക്ഷേത്രത്തിൽ കുംഭ കലശാഭിഷേകം, ജീവ കലശാഭിഷേകം, പ്രതിഷ്ഠാദിന ബലി, ഭദ്രദീപം വെയ്നട അടയ്ക്കൽ.
ഉച്ചയക്ക് 11-30ന് മുചുകുന്ന് പന്മനാഭൻ്റെ ഓട്ടം തുള്ളൽ, 12-30 മുതൽ 2 മണി വരെ പ്രസാദൂട്ട്, വൈകീട്ട് ദീപാരാധന ഭജന നിറമാല.
