KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം; മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി

കണ്ണൂർ: ഓടുന്ന കാറിന് മുകളിലിരുന്ന് ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. കാഞ്ഞിരോട് നെഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായി ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.

 

വിദ്യാർത്ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർടിഒ തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.

Share news