പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ 12-ാം വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികാഘോഷം നടത്തി. നീണ്ട പന്ത്രണ്ട് വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷികാഘോഷം പ്രശസ്ത എഴുത്തുകാരി പി.വി. ഷൈമ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് സി.കെ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.

സിക്രട്ടറി ടി. കെ. മോഹനൻ, വാർഡ് കൗൺസിലർ എ. ലളിത, എം.എം ശ്രീധരൻ, കെ.വി. അശോകൻ, വി.ടി. അബ്ദുറഹിമാൻ, സുമ കെ.ടി. അമൂല്യൻ, സഹദേവൻ പിടിക്കുനി, റോഷൻ സി.കെ. അനിതാ ശശി തുടങ്ങിയവർ സംസാരിച്ചു.
