KOYILANDY DIARY.COM

The Perfect News Portal

കെപിസിസി യോഗത്തിൽ പി ആർ വിദഗ്‌ധരെ പങ്കെടുപ്പിച്ചത്‌ പാർടി പദവിയും ചുമതലകളും അറിയാൻ; താരിഖ്‌ അൻവർ

കോഴിക്കോട്‌: കെപിസിസി യോഗത്തിൽ പി ആർ വിദഗ്‌ധരെ പങ്കെടുപ്പിച്ചത്‌ പാർടി പദവിയും ചുമതലകളും അറിയാനെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ. രാജ്യത്തെയാകെ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞരാണ്‌ അവർ. അവരുടെ  ശുപാർശകൾ പരിശോധിക്കുമെന്നും – വാർത്താസമ്മേളനത്തിൽ താരീഖ്‌ അൻവർ പറഞ്ഞു.

കോൺഗ്രസും സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ്‌ നടത്തും.  തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ‘സി എ എ’ നിയമം പാർലമെൻറിൽ വന്നാൽ എന്തുചെയ്യണമെന്ന്‌ വർക്കിങ് കമ്മിറ്റി ആലോചിച്ച്‌ തീരുമാനിക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നാണ്‌ പ്രതീക്ഷ. മറ്റ്‌ സിറ്റിങ് എംപിമാർ മത്സരിക്കുന്നത്‌ പാർടി തീരുമാനിക്കും. ഉത്തരേന്ത്യയിൽ കോൺഗ്രസിന്‌ മൃദുഹിന്ദുത്വ സമീപനമെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്‌താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 

 

Share news