KOYILANDY DIARY.COM

The Perfect News Portal

പന്തലായനി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ മരം കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി

കൊയിലാണ്ടി: പന്തലായനി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ മരം കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. എച്ച്. ടി. ലൈനുകൾ പൊട്ടിയിട്ടുണ്ട്. രണ്ട് ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തിയ നിലയിലാണുള്ളത്. സ്കൂളിന് മുൻവശത്തുള്ള റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്. കെ. ഫോണും മറ്റ് ഇൻ്റർനെറ്റ് കേബിൾ സംവിധാനങ്ങളും തകരാറിലായി.

അറിയിച്ച് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് രാത്രി 12.30 മണിയോടുകൂടി ഫയർഫോഴ്സും കെ.എസ്ഇബി ജീവനക്കാരും എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റുകയായിരുന്നു. റോഡിലെ തടസ്സം നീക്കിയിട്ടുണ്ട്. തകർന്ന പോസ്റ്റുകളും എച്ച്. ടി ലൈനും ശരിയാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഐ.ബി. ഇന്ന് രാത്രിയോടെ മാത്രമേ വൈദ്യുതിബന്ധം പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുമെന്നാണ് അറിയുന്നത്.

Share news