മൂടാടിയിൽ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു
മൂടാടിയിൽ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു. അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്നു. ക്വിസ് കോമ്പറ്റീഷൻ – ആരോഗ്യ ക്ലാസ് – 32 അംഗൻവാടികൾ പങ്കെടുത്ത പോഷക – ഭക്ഷ്യ – പാചക മത്സരം എന്നിവയും നടന്നു. ആരോഗ്യം, കൃഷി, ഹോമിയോ, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ എന്നി വകുപ്പു കളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യഷത വഹിച്ചു.

മെമ്പർമാരായ പപ്പൻ മൂടാടി, പി.പി.കരീം, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, ഐ.സി.ഡി.എസ് ഓഫീസർ ധന്യ, പഞ്ചായത്ത് സെക്രട്ടറി ജിജി , കൃഷി ഓഫിസർ ഫൗസിയ, ഹോമിയോ ഡോക്ടർ പ്രബി ത, ഹെൽത് അസിസ്റ്റൻ്റ് സെക്രട്ടറി ഗിരിഷ് കുമാർ ഇൻസ്പെക്ടർ നൗഷിർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില സ്വാഗതവും ഐ.സി.ഡി.എസ് സൂപർ വൈസർ രാജലക്ഷ്മി നന്ദിയും പറഞ്ഞു.





