കേദാരം പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു

കൊയിലാണ്ടി: ഫെബ്രുവരി 15ന് കൊയിലാണ്ടിയിൽ നടക്കുന്ന കേദാരം പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു. പ്രൊഫ. കാവുംവട്ടം വാസുദേവൻ, പ്രേം രാജ് പാലക്കാട്, സത്യൻ മേപ്പയൂർ, അഡ്വ. കെ. ടി ശ്രീനിവാസൻ, ആനന്ദൻ കാവുംവട്ടം, ആർ. കെ. രാജൻ, സത്യൻ മൂടാടി, സുരേഷ് മടപ്പള്ളി എന്നിവർ സംബന്ധിച്ചു. മന്ത്രി എം. ബി. രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞനും ചെമ്പയ് സംഗീത കോളേജിലെ സംഗീത വിഭാഗം മുൻ മേധാവിയുമായിരുന്ന കെ. ആർ. കേദാരനാഥന്റെ സ്മരണാർത്ഥം ശിഷ്യരും, പ്രശിഷ്യരും സംഗീത പ്രേമികളും ചേർന്ന സംഘാടക സമിതിയാണ് പരിപാടി നടത്തുന്നത്.
