ഇടതുമുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം; മന്ത്രി പി എ മുഹമ്മദ് റിയാസ്
.
കോഴിക്കോട്: ഇടതുമുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുടനീളം കാണാൻ കഴിയുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ – വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. സർക്കാരിനെതിരെ എവിടെയും ഒരു വികാരവും കാണാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ജനങ്ങളുടെ താൽപ്പര്യം അനാവശ്യമായ വിവാദങ്ങളിലോ വർത്തമാനങ്ങളിലോ അല്ല, ക്ഷേമ പെൻഷൻ കൈയിൽ കിട്ടിയോ ഇല്ലയോ.., ഇനിയും കിട്ടും. വീട്ടമ്മമാർക്കുള്ള പെൻഷൻ ഇന്ത്യയിൽ ആദ്യമായി നൽകുന്നു, ലൈഫ് പദ്ധതിയിൽ വീട് വെച്ചുകൊടുക്കുന്നു, പുതിയ വ്യവസായങ്ങൾ തുടങ്ങുന്നു, നല്ല റോഡുകൾ, നല്ല കെട്ടിടങ്ങൾ, പാലങ്ങൾ, ഹൈടെക്ക് ക്ലാസ്മുറികൾ ഇതൊക്കയാണ് ജനം ചിന്തിക്കുന്നത്. ആ ചിന്ത എൽഡിഎഫിന് അനുകൂലമാണ്. വികസനവും പൊതുരാഷ്ട്രീയവും ഉയർത്തി പിടിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. അതിൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.




