ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
.
ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനത്ത് വടക്കേ നട ഭാഗത്ത് ഡ്യൂട്ടിയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് സന്നിധാനത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പമ്പ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.




