KOYILANDY DIARY

The Perfect News Portal

ആലുവയിൽ വാഹനം തകർത്ത രണ്ടുപേർ പൊലീസ് പിടിയിൽ

ആലുവയിൽ വാഹനം തകർത്ത രണ്ടുപേർ പൊലീസ് പിടിയിൽ. ആലുവയ്ക്കടുത്ത് ഉളിയന്നൂരിൽ കഴിഞ്ഞ ദിവസം ഏകദേശം രാത്രി 11 മണിയോടെയാണ് അതിക്രമം നടന്നത്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. കോമ്പാറ സ്വദേശി സുനീർ, ഷാഹുൽ എന്നിവരാണ് പൊലീസ് കസ്റ്റ്ഡിയിലുള്ളത്. ഇതിനു മുമ്പ് ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലുൾപ്പെട്ടവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പറയപ്പെടുന്നു.