KOYILANDY DIARY.COM

The Perfect News Portal

കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേര്‍ പൊലീസ് പിടിയിൽ

പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേര്‍ പൊലീസ് പിടിയിലായി. കോട്ടയം മാഞ്ഞൂര്‍ കുറുപ്പംതറ ദേശം മണിമല കുന്നേല്‍ തോമസ് (42), ഏറ്റുമാനൂര്‍ അതിരംപുഴ മാങ്കിലേത്ത്  ലിന്റോ (35), കോഴിക്കോട്  കൊടുവള്ളി അങ്കമണ്ണില്‍ അസറുദ്ദീന്‍ (22), ഒഡിഷ സ്വദേശി ഹരിയമുണ്ട (23), എന്നിവരെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍  ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  വെള്ളി പുലര്‍ച്ചെ നാലിന്  പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എം രതീഷിന്റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് കുതിരാന്‍ കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്. പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറില്‍ കഞ്ചാവുമായി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീപ്പുമായി  പൊലീസ് വാണിയം പാറയില്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വെട്ടിച്ച് കടന്നു കളഞ്ഞു. അതേ സമയം പൊലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. ഈ  സംഘം കാറിനെ പിന്തുടര്‍ന്ന്  സാഹസീകമായി പ്രതികളെ പിടികൂടുകയായിരുന്നു.

എസ്‌ഐമാരായ  എന്‍ ജി  സുവ്രതകുമാര്‍, പി എം  റാഫി, പി രാകേഷ്, കെ ഗോപാലകൃഷ്ണന്‍, ഹൈവേ  പൊലീസിലെ എസ്‌ഐ പി ആര്‍ മനോജ്, പീച്ചി എഎസ്‌ഐ ഇ ജെ പ്രിയ, എസ്സിപിഒമാരായ പളനി സ്വാമി, വിശാഖ്, സിപിഒമാരായ വിപിന്‍ ദാസ്, ശരത്ത്, ഡബ്യൂ എ റഷീദ്, കെ സനില്‍കുമാര്‍, ബിനോജ്, മനോജ്  എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisements
Share news