ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു

ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെ എസ്.സി വിഭാഗം വനിതാ ഗ്രൂപ്പ് ആരംഭിച്ച “മമ്മി ഡാഡി” ബാഗ് നിർമ്മാണ യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്ൺ കെ.എ.ഇന്ദിര ചടങ്ങിൽ അദ്ധ്യക്ഷ വഹിച്ചു.

നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ 4 ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച സംരംഭത്തിന് 3 ലക്ഷം സബ്സിഡിയായി നൽകും. നഗരത്തിൽ ബപ്പൻകാട് റെയിൽവേ അടിപ്പാതക്ക് സമീപമുള്ള കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. വ്യവസായ വികസന ഓഫീസർ ടി.വി.ലത, എം.പി. ബിന്ദു, കെ.ശകുന്ദള, പി.കെ.അശ്വിൻ, സി.പി.ഐശ്വര്യ, ഗോപിക സന്തോഷ് എന്നിവർ സംസാരിച്ചു.
Advertisements

