യുവതിക്കുനേരെ ആക്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് മൊയ്തീൻ പള്ളി ഒയാസിസ് കോംപ്ലക്സിന് സമീപം വെച്ച് യുവതിയെ ആക്രമിച്ച പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ സ്വദേശി പന്ത്രണ്ടാംകണ്ടി പറമ്പിൽ അബ്ദുൾ നാസർ (48) നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒയാസിസ് കോംപ്ലക്സിന് മുൻവശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ കൈയ്യിലുണ്ടായിരുന്ന കവർ പ്രതിയുടെ ശരീരത്തിൽ തട്ടിപ്പോയി എന്ന് പറഞ്ഞ് പ്രതി യുവതിയെ ആളുകൾ കേൾക്കെ അസഭ്യം വിളിക്കുയും, തടഞ്ഞുവെച്ച് മുഖത്ത് അടിക്കുകയുമായിരുന്നു.
.

.
പരിക്കുപറ്റിയ യുവതി പാളയത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് പ്രതിയെ തടഞ്ഞുവെയ്ക്കുകയും, ടൗൺ പോലീസ് സ്റ്റേഷനിലെ SI മാരായ മുരളീധരൻ, ജെയിൻ, ASI മാരായ സജീവൻ, അജിത, SCPO രജീഷ് ഓമശ്ശേരി എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
