KOYILANDY DIARY.COM

The Perfect News Portal

ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോൽപ്പിക്കലാകണം തെരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കവി മേലൂർ വാസുദേവൻ

കൊയിലാണ്ടി: ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോൽപ്പിക്കലാകണം ആസന്നമായ തെരഞ്ഞെടുപ്പിൽ കലാ സാംസ്കാരിക പ്രവർത്തകരുടെ ലക്ഷ്യമെന്ന് കവി മേലൂർ വാസുദേവൻ പറഞ്ഞു. പുകസ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാസാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുചേരൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുകസ ജില്ലാവൈസ്പ്രസിഡണ്ട് ഡോ. ആർ. കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. പുകസ കൊയിലാണ്ടി മേഖലാപ്രസിഡന്റ്‌ കെ. ശ്രീനിവാസൻ ആദ്ധ്യക്ഷ്യം വഹിച്ചു.
പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ തുടർ പരിപാടികൾ വിശദീകരിച്ചു. ജില്ലാകമ്മിറ്റി അംഗം സി. അശ്വനിദേവ്, മേഖലാ ജോയിന്റ് സെക്രട്ടറി സി. പി. ആനന്ദൻ, നോവലിസ്റ്റ് റിഹാൻ റഷീദ്, QFFK ചെയർമാൻ പ്രശാന്ത് ചില്ല, കെ. ടി. രാധാകൃഷ്ണൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബിനീഷ് മണിയൂർ, സജീവൻ അരങ്ങ്, മധു കുറുവങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും ‘ചോദ്യം’ എന്ന നാടകവും അവതരിപ്പിച്ചു. പി. കെ. വിജയകുമാർ നന്ദി പറഞ്ഞു. 
Share news