പി എം ഉണ്ണികൃഷ്ണന്റെ 72-ാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി. പി എം ഉണ്ണികൃഷ്ണന്റെ 72-ാം ചരമവാർഷികം ആചരിച്ചു. ഹരിജൻ സമാജം സ്ഥാപക നേതാവും കേളപ്പജിയുടെ ശിഷ്യനുമായ പി എം ഉണ്ണികൃഷ്ണന്റെ 72-ാം വാർഷികം കേരളീയ പട്ടിക വിഭാഗ സമാജ ത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ആചരിച്ചു. സംസ്ഥാന പ്രസിഡണ്ട് എം എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എം ടി വി അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബാബുരാജ് കെ വി. പി എം ബി നടേരി. പി ജനാർദ്ദനൻ. പി എം വിജയൻ തുടങ്ങിയവർ സംസാരിച്ചു.
