വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ വീട്ടുവളപ്പിലെ പ്ലാവിനാണ് കനലാട്ടത്തിനായി ഭാഗ്യം ലഭിച്ചത്. മാർച്ച് 2ന് കൊടിയേറ്റത്തിനായുള്ള മുള മുറിക്കൽ കർമ്മം പുളിയഞ്ചേരി രാരോത്ത് മീത്തൽ ഷൈജു, ബൈജു എന്നിവരുടെ വീട്ടു പറമ്പിൽ നടക്കും.
