പിഷാരികാവ് നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു. അഞ്ച് കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടറിൻ്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ നിർവ്വഹിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരി ഉണ്ണികൃ ഷ്ണൻ മരളൂർ, ട്രസ്റ്റിമാരായ പി. ബാലൻ, തുന്നോത്ത് അപ്പുക്കുട്ടി നായർ, ബാലകൃഷ്ണൻ നായർ അരിക്കുളം, ദേവസ്വം മാനേജർ വി.പി. ഭാസ്ക്കരൻ, രാജൻ, മോഹനൻ എന്നിവർ പങ്കെടുത്തു.
