KOYILANDY DIARY.COM

The Perfect News Portal

തീർത്ഥാടകർ പമ്പ നദിയിലിറങ്ങുന്നത് നിരോധിച്ചു

ശബരിമല: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീർത്ഥാടകർ പമ്പാനദിയിൽ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടർ നിരോധനം ഏർപ്പെടുത്തി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളിൽ 30 സെന്റീമീറ്റർ വീതം ജലനിരപ്പ് കുറച്ചു. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്.

 

Share news