പെരുവട്ടൂർ ശ്രീ ചാലോറ ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ട ലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന് ക്ഷേത്രം വനിത സമിതിയുടെ തിരുവാതിരക്കളി പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

രണ്ടാം ദിവസമായ ഞായറാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 8 മണിക് തിരുവനന്തപുരം സംഘ കേളി, അവതരിപ്പിക്ക നാടകം ലക്ഷ്മണ രേഖ അരങ്ങേറും. മൂന്നാം ദിവസമായ തിങ്കൾ രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഉച്ചക്ക് 12.30 ന് പുക്കുട്ടിച്ചാത്തൻ വെള്ളാട്ട്. ഉച്ചക്ക് 1 മണി മുതൽ സമൂഹസദ്യ . വൈകീട്ട് 4 മണിക്ക് പൂക്കുട്ടിച്ചാത്തൻ തിറ. തുടർന്ന് നേരം പുലരും വരെ വിവിധ തിറകൾ.
