കോൺഗ്രസ്സ് ഹർത്താൽ ജനം തള്ളി

കൊയിലാണ്ടി: ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ കൊയിലാണ്ടിയിൽ ജനം തള്ളി. ഞായറാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നു. ലോക്കൽ ബസ്സുകളും ദീർഘദൂര ബസ്സുകളും, കെഎസ്ആർടിസിയും ഉൾപ്പെടെ പൊതു ഗതാഗതം സാധാരണപോലെ നടക്കുന്നു. ഓട്ടോറിക്ഷകളും ഓടുന്നുണ്ട്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഹർത്താലിന് ആഹ്വാനം നൽകിയത്.

കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ കോൺഗ്രസ് അനുഭാവികളുടേത് ഉൾപ്പെടെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കോഴിക്കടകളിലും മത്സ്യക്കടയിലും പച്ചക്കറി കടകളിലും വൻ തിരക്കാണ്. പെട്ടിപ്പീടികകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബസ്സ് സ്റ്റാൻ്റിലും ദേശീയപാതയോരത്തെ കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മിന്നൽ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി സംഘടനകൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

