കൊയിലാണ്ടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു

കൊയിലാണ്ടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു. ചേലിയയിൽ താമസിക്കും എരമംഗലം പറമ്പിൽ അഹമ്മദ് കോയ ഹാജി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ൬ മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി താലൂക്കാശുപത്രില്‍ ചികിത്സക്കെത്തിയതായിരുന്നു അദ്ധേഹം. ചായ കുടിക്കുന്നതിനായി റോഡിലേക്കിറങ്ങിയ സമയത്താണ് ലോറി തട്ടിയത്.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് മപ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജിലേക്ക് പോകുംവഴിയാണ് മരണപ്പെട്ടത്. ചേലിയ മഹല്ല് മുൻ പ്രസിഡണ്ടും, മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻഡയരക്ടറുമായിരുന്നു. ഭാര്യ: നഫീസ്സ. മക്കൾ റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കൾ: നജ്മ (ചേലിയ ഇലാഹിയ കോളേജ്), മുബീന (കക്കോടി), ഹാരിസ് (കണ്ണങ്കടവ്).

