പരിയാരം മെഡിക്കൽ കോളേജിൽ ഏഴാം നിലയിൽ നിന്ന് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു
.
കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൽ ഏഴാം നിലയിൽ നിന്ന് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് (40) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. അച്ഛൻ: തോമസ്. അമ്മ: ത്രേസ്യാമ്മ.




