‘എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ വളച്ചൊടിച്ചു’; എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ’ പുസ്തകത്തിനെതിരെ മകൾ അശ്വതി
.
ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ എംപ്റ്റി സ്പേസ്- ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി എം ടി യുടെ മകൾ അശ്വതി. ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ വളച്ചൊടിച്ചു. പുസ്തകത്തിന്റെ ഡിസൈൻ മുതൽ എം ടിക്കെതിരെയുള്ള കുത്ത് ഉണ്ട്. രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ലെന്നും പുസ്തകം പിൻവലിക്കുകയാണ് ആവശ്യമെന്നും അശ്വതി പറഞ്ഞു.

സിത്താര അഭിമുഖത്തിൽ നിഷേധിച്ച പല കാര്യങ്ങളും ഉൾപ്പെടുത്തി. രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ല. പുസ്തകം പിൻവലിക്കുകയാണ് ആവശ്യമെന്നും അവരുടെ പ്രതികരണം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അശ്വതി വ്യക്തമാക്കി. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും തെറ്റാണ് അവരുടെ ഭാവനകളുമാണെന്ന് അശ്വതി പറഞ്ഞു.

എം.ടിയേയും മുൻ ഭാര്യ പ്രമീള നായരേയും കുറിച്ചാണ് പുസ്‌കത്തിൽ പറഞ്ഞിരിക്കുന്നത്. പ്രമീള നായരും എംടി വാസുദേവൻ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്‌തകം കുടുംബത്തെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അശ്വതി നേരത്തെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരുന്നു. എംടിയുടേയും ആദ്യ ഭാര്യയായ പ്രമീള നായരുടേയും മകളാണ് സിതാര. രണ്ടാമത് വിവാഹം ചെയ്ത കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി നായർ.




