കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകൾക്ക് റെയിൽവെയുടെ കാർട്ട് ലൈസൻസ് എന്ന പേരിൽ പാർക്കിംഗ് ഫീസ്: തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കാർട്ട് ലൈസൻസും. പാർക്കിംഗ് ഫീസും പിൻവലിക്കുക.. റെയിൽവെക്കെതിരെ ഒട്ടോ തൊഴിലാളികൾ.. കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകൾക്ക് റെയിൽവെയുടെ കാർട്ട് ലൈസൻസ് എന്ന പേരിൽ പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം: തൊഴിലളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളി വിരുദ്ധ നിയമം പിൻവലിക്കണമെന്ന് കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയിൽവെ അധികാരികൾക്കും, സ്ഥലം MP, MLA എന്നിവർക്ക് ഇന്ന് നിവേദനം നൽകാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

റെയിൽവെ നൽകുന്ന പെർമിറ്റിനുള്ള അപേക്ഷ ഫോറം കൈപ്പറ്റില്ലെന്ന് തൊഴിലാളി സംഘടകൾ വ്യക്തമാക്കി. ഇന്ന് മുതൽ പെർമിറ്റ് ഫോറവുമായി സമീപിക്കുന്ന റെയിൽവെ അധികാരികളെ കടുത്ത പ്രതിഷേധം അറിയിക്കാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. CITU, INTUC, BMS, STU എന്നീ തൊഴിലാളികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു




