KOYILANDY DIARY.COM

The Perfect News Portal

പരമേശ്വരൻ മൂസദിൻ്റെ 13-ാംമത് ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കീഴ്ശാന്തി ആയിരുന്ന എൻ പരമേശ്വരൻ മൂസദിൻ്റെ 13 മത് ചരമവാർഷികം അനുസ്മരണ സമിതി സമുചിതമായി ആചരിച്ചു,
പിഷാരികാവ് ദേവസം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ, ഇ എസ് രാജൻ അദ്ധ്യക്ഷനായിരുന്നു. പരിപാടിപാടി മലബാർ ദേവസം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ. ചിന്നൻ നായർ ഉൽഘാടനം ചെയ്തു.
പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ജനറൽ സെക്രട്ടറി വി.വി സുധാകരൻ, ശശി എസ് നായർ, പാവുവയൽ മണി കെ.പി വിനോദ് കുമാർ, ക്ഷേത്ര ജീവനക്കാരായ  കെ.വി ബാബു, പാലയ്ക്കൽ ജിതേഷ് എന്നിവർ സംസാരിച്ചു.
Share news