KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും; അനുമതി നൽകി ഹൈക്കോടതി

ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഹൈക്കോടതി ഇവർക്ക് അനുമതി നൽകിയിട്ടുള്ളത്.

പാപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമിക്കണമെന്നും കോടതി നിർദേശിച്ചു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ്, കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിസംബർ 31ന് രാത്രിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷപ്പിറവി ആഘോഷിക്കാറുള്ളത്.

 

എന്നാൽ, ഇത്തവണ ഗാലാ ഡി ഫോർട്ട് കൊച്ചിയെന്ന സാംസ്കാരിക സംഘടന വെളി ഗ്രൗണ്ടിൽ കൂറ്റൻ പാപ്പാഞ്ഞിയെ സ്ഥാപിക്കാൻ ഒരുങ്ങുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി, പൊലീസ് പാപ്പാഞ്ഞിയെ നീക്കണമെന്ന് ആവശ്യപ്പെടുകയും സംഘാടകർക്ക് നോട്ടീസ് നൽകുകയുമായിരുന്നു. പൊലീസിൻ്റെ ഈ നടപടി ചോദ്യം ചെയ്താണ് സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Advertisements

 

Share news