KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ തങ്കമല ക്വാറി സമരകേന്ദ്രം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സന്ദർശിച്ചു

കീഴരിയൂർ തങ്കമല ക്വാറി സമരകേന്ദ്രം KSKTU സംസ്ഥാന കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബാബുരാജ് സന്ദർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃത ക്വോറി പ്രവർത്തനത്തിനെതിരെ സിപിഐ(എം) റിലേ നിരാഹാര സമരത്തിലാണ്.

ഓരോദിവസം കഴിയുമ്പോഴും സമരം ശക്തമാകുകയാണ്. CPI(M) പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു, ഏരിയാ കമ്മിറ്റി അംഗം കെ. ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അഭിനീഷ് എന്നിവർക്കൊപ്പം സമരവളണ്ടിയർമാരുമായി ബാബുരാജ് സംസാരിച്ചു.

Share news