KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷം സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അധികരിച്ചാണ് മെയ് 28ന് എഡ്യു മീറ്റ് പന്തലായനി ബ്ലോക്ക് പഞ്ചയത് വിപണ കേന്ദ്രത്തിലെ ആസാദി ഹാളിൽ രാവിലെ 10 മണിക്ക് നടത്തുന്നത്. ഖാദർ കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസ രംഗത്തുണ്ടാക്കാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളെപ്പറ്റി പരിഷ്കരണ കമ്മറ്റി മെമ്പർ സിക്രട്ടറി കെ.സി. ഹരികൃഷ്ണൻ അവതരണം നടത്തും.
പി.ടി.എ ഉൾപ്പെടെയുള്ള സ്കൂൾ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസൻ പേപ്പർ അവതരണം നടത്തും. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായി പ്രവർത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകരും, പി.ടി.എ പ്രസിഡണ്ടുമാരും, ഹെഡ്മാസ്റ്റർമാരും എഡ്യു മീറ്റിൽ പങ്കെടുക്കും. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചൈത്രവിജയൻ,
കെ ജീവാനന്ദൻ, ബിന്ദു സോമൻ, കെ,അഭിനീഷ്, എം പി രജുലാൽ,
ബൽരാജ് എംജി, മധു കിഴക്കയിൽ എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു
Share news