പന്തലായനി അഘോര ശിവക്ഷേത്രം – ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ തിയ്യതി കുറിക്കൽ

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രം – ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ തിയ്യതി കുറിക്കൽ നടന്നു. ഏകദേശം 15 വർഷത്തോളമായി ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ കൊണ്ടു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനം ഏതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു.
.

.
പ്രശസ്ത ജ്യോതിഷി ബാലകൃഷ്ണ പണിക്കർ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂർത്തവും കുറിച്ചു. 2025 മെയ് 28ന് പ്രതിഷ്ഠാദിനം. തന്ത്രി പാടേരി ഇല്ലത്ത് നവീൻ നമ്പൂതിരിപ്പാട് ചടങ്ങിന് നേതൃത്വം നൽകി. ട്രസ്റ്റി ബോർഡ് അംഗം സായ് ദാസ്, ചെയർമാൻ മോഹനൻ പുതിയ പുരയിൽ, ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ, അംഗങ്ങൾ, മാതൃസമിതി, ഭക്തജനങ്ങൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
.

.
വിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സുഗമമായ നടത്തിപ്പിനായി ജനറൽ കൺവീനർ പ്രേമൻ കീഴ്കോട്ടിൻ്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.
